തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ‘സ്റ്റാമ്പര്‍ അനീഷ്’ അറസ്റ്റില്‍. കരിപ്പൂര്‍ വില്ലേജില്‍ മുട്ടല്‍ മൂട് ഗവണ്മെന്റ് ഹൈസ്കൂളിന് സമീപമുള്ള അനീഷ് ആണ് അറസ്റ്റിലായത്. നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പ്രതിയാണ് ഇയാള്‍. പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത്, കൂലിതല്ല്, ബഹളം ഉണ്ടാക്കല്‍, പൊതുസ്ഥലത്ത് അടിയുണ്ടാക്കല്, സ്ത്രീകളെ ശല്യപ്പെടുതല്‍, എന്നിങ്ങനെ നിരവധി കേസുകളില്‍ ഇയാള്‍ മുമ്പും പ്രതിയായിട്ടുണ്ട്.
മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. നേരത്തെ അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. സെപ്തംബര്‍ നാലാം തിയതി നെടുമങ്ങാട് സൂര്യ ബാറിന് മുന്‍വശം വെച്ച് നെടുമങ്ങാട് ഉമ്മന്‍ കോട് സ്വദേശിയായ സജീദിനോട് മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൊടുക്കാത്തത് കൊണ്ടുള്ള വിരോധത്തില്‍ പണം പിടിച്ചു പറിച്ച കേസിലാണ് ഇയാള്‍ നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: