കോട്ടയം: ബിജെപി ദേശീയ തല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആദ്യകാല ജനസംഘം പ്രവര്ത്തകന് ബലിദാനി പൊന്‍കുന്നം ശ്രീധരന് നായരുടെ ഭാര്യ ഭാരതിയമ്മയും കുടുംബാംഗങ്ങളും ബിജെപി അംഗത്വം പുതുക്കി. ശ്രീധരന് നായര്‍ ജീവന് ബലിയര്‍പ്പിച്ച അതേ ദിനത്തില്‍ തന്നെയാണ് അംഗത്വം പുതുക്കിയത്.
ഇന്നലെ പത്തനാട്ടെ വസതിയില്‍ എത്തിയ ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരിയില്‍ നിന്നാണ് കുടംബം അംഗത്വം സ്വീകരിച്ചത്.
പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതിനുള്ള ധീരമായ ചുവടുവെപ്പില്‍ സ്വജീവന്‍ ബലി നല്കിയ ശ്രീധരന് നായരുടെ ഓര്‍മകളില്‍ ഭാര്യ ഭാരതീയമ്മ അംഗത്വം പുതുക്കിയ നിമിഷം പ്രവര്‍ത്തകര്‍ക്കും വികാരനിര്‍ഭരമായ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: