ശ്രീനഗര്‍: പാകിസ്ഥാന് ഭാരതത്തെ എതിരാളിയായി കാണുന്നത് അവസാനിപ്പിക്കാനുള്ള സമയം അധികരിച്ചിരിക്കുന്നുവെന്ന് മുതിര്‍ന്ന പ്രതിരോധ വിദഗ്ധന്‍ അനില്‍ ഗൗര്‍.
ഭാരതത്തിന്റെ സൈനിക ശക്തിയുമായി പാകിസ്ഥാനെ താരതമ്യം ചെയ്യുന്നത് പോലും നിര്‍ത്തണം. പാകിസ്ഥാന് ഭാരതത്തെ ഒരു എതിരാളിയായി കണ്ട് സമയം കളയുന്നതിനു പകരം സ്വന്തം ജനങ്ങളെ ബാധിക്കുന്ന പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായി, അനി
ല്‍ ഗൗര്‍ പറഞ്ഞു.
പാക് പട്ടാള മേധാവി അസിം മുനീര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഡോ. അനില്‍ ഗൗര്‍. കശ്മീര്‍ ആരുടേതാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പാകിസ്ഥാന് ഇപ്പോഴും വിശ്വസിക്കുന്നത്. പാകിസ്ഥാന് തങ്ങളുടെ ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി ചെലവഴിക്കുന്ന പണം പൊതുജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: