ബ്രസീല്‍: ലൈംഗികാരോപണത്തിന്റെ പേരില്‍ മനുഷ്യാവകാശ മന്ത്രി സില്‍വിയോ അല്‍മേഡയെ ബ്രസീല്‍ പ്രസിഡന്റ് പുറത്താക്കി . രണ്ട് സ്ത്രീകളെയെങ്കിലും ഇദ്ദേഹം ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അവരില്‍ ഒരാള്‍ വംശീയ സമത്വ മന്ത്രി അനിയേല് ഫ്രാങ്കോയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഫെഡറല്‍ പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്.
അല്‍മേഡ ആരോപണങ്ങള്‍ നിഷേധിച്ചു, അതേസമയം പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ‘നിര്‍ണ്ണായക നടപടിക്ക്’ അനിയേല് ഫ്രാങ്കോ നന്ദി പറഞ്ഞു. ‘ഫെഡറല്‍ ഗവണ്മെന്റ് മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും സ്ത്രീകള്‍ക്കെതിരായ ഒരു തരത്തിലുള്ള അതിക്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന്’ പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബ്രസീലിലെ വംശീയതയ്ക്കെതിരായ പോരാട്ടത്തിലെ മുന്‍നിര ശബ്ദങ്ങളാണ് അല്‍മേഡയും ഫ്രാങ്കോയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: