യാദഗിരി ; നാടെങ്ങും ഗണേശ ചതുർത്ഥി ആഘോഷിക്കുമ്പോൾ കർണാടക യാദഗിരി ഷഹാപുര താലൂക്കിലെ ദോരനഹള്ളി ഗ്രാമത്തിലെ ഗണേശോത്സവം ആത്മീയതയുടെ , ഒരുമയുടെ സന്ദേശം പകരുന്നു. ഇവിടെ കഴിഞ്ഞ 24 വർഷമായി ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ഒരു മുസ്ലീം കുടുംബമുണ്ട്.
അബ്ദുൾ നബിയുടെ വീട്ടിൽ ഗണപതി പൂജ ഹിന്ദുമത പ്രകാരമാണ് നടക്കുന്നത് . നമ്മളെല്ലാവരും ഒന്നാണെന്ന തത്വത്തിൽ ജീവിക്കണമെന്ന സന്ദേശമാണ് ഇവർ പ്രചരിപ്പിക്കുന്നത്. അബ്ദുൾ നബിയുടെ കുടുംബാംഗങ്ങളും ഗണേശ പൂജയ്ക്ക് പിന്തുണ നൽകുന്നുണ്ട്. ഗണേശ ചതുർത്ഥി ദിനത്തിൽ, ഗണപതിയെ പ്രതിഷ്ഠിക്കുകയും അഞ്ച് ദിവസത്തേക്ക് ദിവസവും ആരാധിക്കുകയും ചെയ്യുന്നു. വ്രതമെടുത്താണ് ഇവർ ഗണപതി വിഗ്രഹത്തിന് മുന്നിൽ വിളക്കുകൾ തെളിയിക്കുന്നത്. ഒപ്പം മോദകം ഉണ്ടാക്കി അയൽക്കാർക്ക് വിതരണവും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: