ന്യൂഡല്‍ഹി : രോഗീ പരിചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലപാടു സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശം നല്കി . രോഗികളെ സഹായിക്കാന്‍ ആശുപത്രികളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം തേടാം. സര്‍ക്കാര്‍ ആശുപത്രികളെ രോഗീപരിചരണ സേവനങ്ങളുടെ മുന്‍ഗണന അനുസരിച്ച് തരംതിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ഒ.പി ടിക്കറ്റ് നല്‍കുന്നത് അടക്കം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടാകണം, വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പാക്കണം, ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത കൃത്യമായ ഇടവേളയില്‍ പരിശോധിക്കണം എന്നിവയാണവ.
കേന്ദ്രം നല്കുന്ന ഉത്തരവുകള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരെന്ന നിലപാടാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ ദേശീയ ആരോഗ്യ ദൗത്യം പ്രകാരമുള്ള ധനസഹായം ലഭ്യമാക്കില്ലെന്ന് കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ മന്ത്രി വഴങ്ങി. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ വിഭാഗത്തിനും ആശുപത്രികള്‍ക്കും മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: