ലക്നൗ : കള്ളനോട്ട് അച്ചടിച്ച മദ്രസയ്ക്കെതിരെ ബുൾഡോസർ നടപടിയ്ക്കൊരുങ്ങി യുപി സർക്കാർ. പ്രയാഗ്രാജിലെ അതർസുയ്യ ഏരിയയിലെ ജാമിയ ഹബീബിയ മസ്ജിദ് അസം മദ്രസയ്ക്കെതിരെയാണ് നടപടി . ആർ എസ് എസിനെതിരായ പുസ്തകങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.
പിന്നാലെ ഇസ്ലാം പുരോഹിതർ അടക്കം നാലു പേരും അറസ്റ്റിലായി.മദ്രസ പുരോഹിതൻ മുഹമ്മദ് തഫ്സീറുൽ ആരിഫാണ് സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മദ്രസയ്ക്കുള്ളിൽ മുറി ഒരുക്കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സിറ്റി) ദീപക് ഭുക്കർ പറഞ്ഞിരുന്നു. . 100 രൂപയുടെ ഒന്നര ലക്ഷം കള്ളനോട്ടുകൾ മദ്രസയിൽ നിന്ന് കണ്ടെടുത്തു. പോലീസ് പരിശോധിക്കാനെത്തുമ്പോഴും ഇവിടെ കള്ളനോട്ട് അച്ചടി ഇവിടെ നടക്കുന്നുണ്ടായിരുന്നു.മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ബുൾഡോസർ നടപടി. ഇത് സംബന്ധിച്ച് മദ്രസയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: