കോട്ടയം: പൈനാപ്പിള്‍ കന്നുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ 15 രൂപ വരെ വില ഉയര്‍ന്നു. ചൂട് കൂടിയതോടെ പൈനാപ്പിള്‍ ചെടികളില്‍ കാനി പൊട്ടാത്തതാണ് ക്ഷാമത്തിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഗുണമേന്മയില്ലാത്ത വിത്തുകളാണ് കൂടുതലായി വിപണിയിലുള്ളതും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരെ പൈനാപ്പിള്‍ വിത്ത് തേടി കേരളത്തില്‍ എത്തുന്നുണ്ട്. ആവശ്യത്തിന് കാനി കേരളത്തില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ സീസണില്‍ പൈനാപ്പിളിന് നല്ല വില ലഭിച്ചതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ വിത്തുക്ഷാമം കേരളത്തിലെയും പുറത്തെയും കര്‍ഷകരെ ബാധിക്കുന്ന സ്ഥിതിയാണ് . മുന്‍പൊക്കെ 5 രൂപയ്ക്ക് ലഭിച്ചിരുന്ന കാനി ഇപ്പോള്‍ 15 രൂപ വരെ പറഞ്ഞിട്ടും കിട്ടാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തില്‍ എറണാകുളം ജില്ലയിലെ വാഴക്കുളം ഭാഗത്താണ് കൂടുതലായി പൈനാപ്പിള്‍ കൃഷി ഉള്ളത്. ഏക്കര്‍കണക്കിന് സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് പലരും അനുവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പാലാ ഭാഗത്തേക്കും കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ രംഗത്ത് വന്നിട്ടും വിത്ത് ലഭിക്കാത്തത് പ്രതിസന്ധിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: