ന്യൂഡൽഹി: ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ വെബ്ബ് സീരീസ് വിവാദങ്ങൾ ഉയരുമ്പോൾ കാണ്ഡഹാറിലെ വിമാനറാഞ്ചൽ വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോഴിതാ ഐഎസ്ഐയുടെ നിർദേശപ്രകാരം ബന്ദികളെ വിട്ടുകിട്ടാൻ നിരവധി ഭീകരരെ മോചിപ്പിക്കണമെന്ന് ഭീകരർ ആവശ്യപ്പെട്ടിരുന്നതായി മുൻ ഡിഐജി വൈദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്.
മസൂദ് അസ്ഹർ, ഒമർ ഷെയ്ഖ്, മുഷ്താഖ് സർഗാർ എന്നിവരുൾപ്പെടെ മൂന്ന് ഭീകരരെ മാത്രം മോചിപ്പിക്കുമെന്നാണ് പിന്നീട് ഉണ്ടായ തീരുമാനം. അത് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ളവർ നീണ്ട ചർച്ചകൾക്കും കഠിനാധ്വാനത്തിനും ശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ ആ സമയത്ത് മസൂദ് അസ്ഹർ ജമ്മുവിലെ അതീവ സുരക്ഷാ ജയിലിൽ ആയിരുന്നു . മസൂദിനെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, ജമ്മു കശ്മീർ പോലീസ് മേധാവിയ്ക്ക് മസൂദ് അസ്ഹറിനെ ജമ്മു ജയിലിൽ നിന്ന് കസ്റ്റഡിയിലെടുക്കാനും ജമ്മുവിലെ സാങ്കേതിക വിമാനത്താവളത്തിൽ ഡൽഹിയിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറാനും അദ്ദേഹത്തിന് ചുമതല നൽകി. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കരുതെന്നും നിർദേശിച്ചു.‘ – മസൂദ് അസ്ഹറിനെ വിട്ടയച്ച സംഭവത്തെ പരാമർശിച്ച് വൈദ്യ പറഞ്ഞു
‘ മസൂദ് അസ്ഹറിനെ കൊണ്ടുപോകാൻ ജയിലിൽ പോയപ്പോൾ, ഒടുവിൽ നിങ്ങളുടെ സർക്കാർ എന്നെ മോചിപ്പിക്കാൻ നിർബന്ധിതനാകുമെന്ന് പറയുന്നതുപോലെ വെറുപ്പുളവാക്കുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഈ രാക്ഷസൻ (മസൂദ് അസ്ഹർ) പുറത്തിറങ്ങുമ്പോൾ ആയിരക്കണക്കിന് നിരപരാധികളെ കൊല്ലുമെന്ന് എനിക്ക് അറിയാമായിരുന്നു. പാകിസ്ഥാനിൽ പോയതിന് ശേഷവും അതാണ് സംഭവിച്ചത്. ജയ്ഷെ മുഹമ്മദ് രൂപീകരിച്ച് ഇന്ത്യയിൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി ‘ യെന്നും വൈദ്യ പറയുന്നു. അതിൽ പാർലമെൻ്റ് ഹൗസ് ആക്രമണം, മുംബൈ ആക്രമണം, പുൽവാമ ആക്രമണം തുടങ്ങിയവ നടന്നപ്പോൾ മസൂദിനെ ജീവനോടെ തിരിച്ചയക്കേണ്ടതില്ലെന്ന് തോന്നിയതായും വൈദ്യ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: