കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന് സമാനമായ സാമൂഹിക പരിഷ്കരണമാണ് പി. മാധവ്ജിയുടെ തന്ത്രപ്രവേശന വിളംബരമെന്ന് കുരുക്ഷേത്ര പ്രകാശന് മാനേജിംഗ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഒരുപടി കൂടി കടന്ന് പൂജാധികാരം നല്‍കുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠാചാരസഭയും മാധവ്ജി സ്മൃതിദിനാചരണ സമിതിയും നടത്തിയ മാധവ്ജി ശ്രദ്ധാഞ്ജലി ചടങ്ങില്‍ മാധവ്ജി സാഹിത്യ സര്‍വസ്വം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രസംരക്ഷണ സമിതി, ക്ഷേത്രചൈതന്യ രഹസ്യം, തന്ത്രവിദ്യാപീഠം, പാലിയം വിളംബരം എന്നീ നാലുകാര്യങ്ങളില്‍ മാധവ്ജിയുടെ സംഭാവന നിസ്തുലമാണ്. ആധുനിക നവോത്ഥാന നായകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനുര്‍വിദ്യാ ആചാര്യനും ദ്രോണാചാര്യാ അവാര്‍ഡ് ജേതാവുമായ കോച്ചംകോട് ഗോവിന്ദന് പരിപാടി ഉദ്ഘാടനം ചെയ്തു. സി. ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷനായി. ശ്രേഷ്ഠാചാര സഭ ആചാര്യന് എം.ടി. വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. സിമ്പോസിയത്തില്‍ ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ടി.വിജയന്, ഡോ.വി.കെ. ദീപേഷ് എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അഡ്വ. ഇ.കെ. സന്തോഷ് കുമാര്‍ മോഡറേറ്ററായിരുന്നു.
മുല്ലപ്പള്ളി നാരായണന് നമ്പൂതിരി ചര്‍ച്ച നയിച്ചു. മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി,പള്ളിയറ രാമന്, പി.എന്‍ നാരായണ വര്‍മ്മ, ആര്.എല്‍. രമേശ്, ഡോ. ആര്യാദേവി, വാസന്തി വിശ്വനാഥ്, വി.എന്‍ ഗോപിനാഥന്, ഇ. വിജയന്, ദിനേശന് കൂമുള്ളി, മോഹനന് മാവൂര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: