കോട്ടയം: കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിചിത്ര പ്രതികരണങ്ങളുമായി മുന്‍കാല നടിമാര്‍ .പണ്ട് തനിക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് പീഡനംഏല്ക്കേണ്ടി വന്നിട്ടുണ്ടെന്ന് പഴയകാലത്തെ നായകനടി. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ എല്ലാം ചുമ്മാ ഒരു ഷോ മാത്രം എന്ന് ഹേമ കമ്മിറ്റി അംഗമായ നടി.28 പേര് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് മറ്റൊരു നടി.കാടടച്ചുള്ള ഈ വെടിവെപ്പില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയാതെ ഉഴലുകയാണ് പോലീസ്.
പഴയകാലത്ത് പീഡനം ഉണ്ടായിരുന്നുവെന്നും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് മറ്റു ചില നടിമാര്‍ പറഞ്ഞ് അറിയാമെന്നുമാണ് മുന്‍കാല പ്രശസ്ത നടി ഷീല ഒരു മാധ്യമത്തോട് പ്രതികരിച്ചത്.അന്ന് തുറന്നു പറയാന്‍ ധൈര്യമുണ്ടായിട്ടുണ്ടാവില്ല. ഇന്നത്തെ കുട്ടികള്‍ക്ക് തുറന്നുപറയാന്‍ ധൈര്യമുണ്ട്. അതിനാല്‍ ഇനി സെറ്റില്‍ പുരുഷന്മാര് മര്യാദവിട്ട് പെരുമാറാന്‍ ഭയക്കുമെന്നും ഷീല പ്രതികരിച്ചു.അതേസമയം മലയാള സിനിമയില്‍ പണ്ടും പീഡനം ഉണ്ടായിട്ടുണ്ടെന്നും ഇതൊന്നും ആരും തുറന്നു പറഞ്ഞിട്ടില്ലെന്നേ ഉള്ളൂ എന്നും ശാരദ പറഞ്ഞു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ചുമ്മാ ഒരു ഷോ മാത്രമാണെന്നാണ് തോന്നുന്നതെന്നും ഒരു മാധ്യമത്തോട് അവര്‍ അഭിപ്രായപ്പെട്ടു.
ഇതെല്ലാം മാറ്റിവച്ച് വയനാടില്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മലയാള സിനിമയിലെ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് നടി സുവര്‍ണ്ണ പറയുന്നു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണതകള്‍ പണ്ടേ സിനിമയില്‍ ഉണ്ട്.
സിനിമ ഇന്ഡസ്ട്രിയിലെ സ്ത്രീകള്‍ക്കൊപ്പം ഉണ്ടെന്നു പറയാന്‍ എന്തുകൊണ്ട് മോഹന്‍ലാല്‍ ധൈര്യപ്പെടുന്നില്ലെന്ന് വെല്ലുവിളിച്ച് പഴയകാല നടി കസ്തൂരിയും രംഗത്ത് വന്നു.
പീഡനങ്ങളെക്കുറിച്ച് പ്രതികരിച്ച രാധികയും ചാര്‍മിളയും ഒന്നും ഇതിന്റെ പേരില്‍ കേസിനു പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.മോഹന്‍ലാല്‍,സിദ്ധിക്ക് , ഇടവേള ബാബു, റിയാസ്ഖാന് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായില്ലെന്നും ചാര്‍മിള സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ ഒപ്പം അഭിനയിച്ച മറ്റു നടന്മാര് സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: