പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പൊക്കുന്നിയപ്പന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം. അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. ഇവിടുത്തെ പെരുംകുളത്തിൽ സ്വയംഭൂവായി ദേവൻ പ്രത്യക്ഷപ്പെടുകയും കൊല്ലംകോട് രാജാവ് ക്ഷേത്രം പണിതീർക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
മഹാദേവന്റെ രൗദ്രതയ്‌ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണ് രശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചതെന്നാണ് പറയപ്പെടുന്നത്. വിസ്താരമേറിയ കുളത്തിങ്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽപ്പെടുന്നതാണ് മഹാദേവക്ഷേത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: