മുംബൈ: ലോകത്തെ മികച്ച ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഭാരതത്തില്‍ നിന്നുള്ള നാലുവിഭവങ്ങളും. ടേസ്റ്റി അറ്റ്ലസ് പുറത്തുവിട്ട മികച്ച 50 ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ മൂന്നു വിഭവങ്ങളും ആദ്യ പത്തിലാണ് ഇടം പിടിച്ചത്. ബട്ടര്‍ ചിക്കന്‍ നാലാം സ്ഥാനത്താണ്. ചിക്കന്‍ ടിക്ക ആറാം സ്ഥാനത്തും ചിക്കന്‍ 65 പത്താം സ്ഥാനത്തും. തന്തൂരി ചിക്കന്‍ പതിനെട്ടാം സ്ഥാനത്ത്.
കൊറിയന്‍ ഫ്രൈഡ് ചിക്കനായ ചിക്കിനാണ് പട്ടികയില്‍ ഒന്നാമത്. മെക്സിക്കന്‍ വിഭവമായ പോളോ അല്‍ അകുയോ പലസ്തീന് വിഭവമായ മുഷാക്കാന് എന്നിവയാണ് പട്ടികയിലെ ആദ്യ സ്ഥാനം നേടിയ മൂന്നു വിഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: