കൊച്ചി: ഹേമ കമ്മിറ്റിയെ അനുകൂലിച്ച് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി തമിഴകത്തും ഇത്തരം സമിതി ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടിമാര്‍ക്ക് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വിശാലിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്.
സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകള്‍ക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം.
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങള്‍ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നില്ല. ജീവിതത്തില്‍ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്?, അടുത്ത തവണ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ഒരു സംഘടനയില്‍ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂയെന്ന് ശ്രീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ കൈയില്‍ ചെരുപ്പുകളുടെ വലിയൊരു കലക്ഷനുണ്ട്. വേണമെങ്കില്‍ അറിയിക്കൂ എന്നും ശ്രീ റെഡ്ഡി കുറിപ്പില്‍ പരിഹസിക്കുന്നു.
വിശാല്‍ തന്നെയുള്‍പ്പെടെ നിരവധി സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നേരത്ത ശ്രീ റെഡ്ഡി ആരോപിച്ചത്. അവസരത്തിന് വേണ്ടി നിരവധി സ്ത്രീകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും വിശാല്‍ മോശം വ്യക്തിയാണെന്നുമാണ് ശ്രീ റെഡ്ഡി ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: