ധാക്ക : ബംഗ്ലാദേശിലെ സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കൾ രാജിവെക്കണമെന്ന് ഭീഷണി. ആഗസ്റ്റ് 5 മുതൽ ബംഗ്ലാദേശിലെ 50 ഹിന്ദു അധ്യാപകരിൽ നിന്ന് നിർബന്ധിതമായി രാജിക്കത്ത് എഴുതി വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ബംഗ്ലാദേശ് ഛത്ര ഏക പരിഷത്താണ് (ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഏക്യ പരിഷത്തിന്റെ വിദ്യാർത്ഥി സംഘടന) വാർത്താസമ്മേളനം നടത്തി വ്യക്തമാക്കിയത്. അതുപോലെ, ഗവൺമെൻ്റ് ബകർഗഞ്ച് കോളേജ് പ്രിൻസിപ്പൽ ശുക്ല റോയിയുടെ രാജിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
വകുപ്പുമേധാവി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ നിർബന്ധിതനായെന്നും , ഈ സമയത്ത് നാമെല്ലാവരും സുരക്ഷിതരല്ലെന്നുമാണ് രാജി സമർപ്പിച്ച ശേഷം കാസി നസ്രുൾ സർവകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഗവേണൻസ് സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ സഞ്ജയ് കുമാർ മുഖർജി പറഞ്ഞത്.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വളരെ ആശങ്കാജനകമാണെന്ന് എഴുത്തുകാരി തസ്ലിം നസ്രീൻ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ‘ അവിടെയുള്ള അധ്യാപകർ രാജിവയ്ക്കാൻ നിർബന്ധിതരാകുന്നു. മാധ്യമപ്രവർത്തകരും മന്ത്രിമാരും മുൻ സർക്കാർ ഉദ്യോഗസ്ഥരും ബംഗ്ലാദേശിൽ കൊല്ലപ്പെടുന്നു. ചിലരെ പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു., അഹമ്മദി മുസ്ലീങ്ങളും ജയിലിലടക്കപ്പെടുന്നു. സൂഫി മുസ്ലീങ്ങളുടെ ശവകുടീരങ്ങളും ആരാധനാലയങ്ങളും ഇസ്ലാമിക ഭീകരർ തകർക്കുന്നു.ഇവിടെ ആരും സുരക്ഷിതരല്ല ‘ – തസ്ലിം നസ്രീൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: