തമിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രം തങ്കലാൻ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തും വമ്പൻ ബോക്സ് ഓഫീസ് കളക്ഷനാണു നേടിയത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ് തങ്കലാൻ വമ്പൻ റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് തങ്കലാൻ നേടിയത്.
ചിയാൻ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയൽ കാൽടാഗിറോൺ, പശുപതി തുടങ്ങിയവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്‌ച്ച വെച്ചത്. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് നിർമ്മിച്ചത്. കോലാർ ഗോൾഡ് ഫീൽഡ്സിന്റെ പശ്ചാത്തലത്തിൽ, 18-19 നൂറ്റാണ്ടുകളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സെപ്റ്റംബർ 6- ന് തങ്കലാൻ ഉത്തരേന്ത്യയിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം – കിഷോർ കുമാർ, ചിത്രസംയോജനം – സെൽവ ആർ കെ, കലാസംവിധാനം – എസ് എസ് മൂർത്തി, സംഘട്ടനം – സ്റ്റന്നർ സാം, ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: