തിരുവനന്തപുരം:ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചെന്ന് ആരോപിക്കപ്പെടുന്ന ഗംഗേശാനന്ദക്കെതിരെയുളള കുറ്റപത്രം കോടതി സ്വീകരിച്ചു. തിരുവനന്തപരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചത്. നേരത്തേ സാങ്കേതികമായ കാരണങ്ങളാല്‍ കോടതി കുറ്റപത്രം നിരസിച്ചിരുന്നു.
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.
ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിക്കും മുന്‍ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നല്‍കുമെന്ന് അറിയിച്ചിരുന്നു.
ഗംഗേശാനന്ദ തിരുവനന്തപുരത്തുളളപ്പോള്‍ താമസിച്ചിരുന്നത് പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു.ചട്ടമ്പി സ്വാമി ജന്മസ്ഥാന സമരവുമായി ബന്ധപ്പെട്ടാണ് സ്വാമി കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായത്.
പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ മുന്‍ അനുയായി ആയിരുന്ന അയ്യപ്പദാസിന്റെയും പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിക്കും സുഹൃത്തായ അയ്യപ്പദാസിനുമെതിരെ മറ്റൊരു കേസെടുത്തു.
ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും നിലപാട് മാറ്റി. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പാദാസിന്റെ പ്രേരണ കാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി നിലപാട് മാറ്റി. കുഴഞ്ഞു മറിഞ്ഞ കേസില്‍ പൊലീസ് നിയമോപദേശം തേടി.
രണ്ട് കേസും നിലനില്‍ക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമര്‍പ്പിക്കാന്‍ അഡ്വേക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: