തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനസുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുത്. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്കാരം കൈമാറി. തുടര്‍ന്ന് എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഗാനമേള നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: