ന്യൂഡല്‍ഹി : വിശാഖപട്ടണം ചാരക്കേസില്‍ ബുധനാഴ്ച കേരളത്തില്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊച്ചി കപ്പല്‍ശാലയിലെ രണ്ടു മലയാളി ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തുവെന്ന് മലയാളത്തിലേതടക്കം ചില പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് എന്‍ഐഎ വൃത്തങ്ങള്‍.
അതേസമയം പരിശോധനയില്‍ 22 മൊബൈല്‍ ഫോണുകളും ഒട്ടേറെ നിര്‍ണായക രേഖകളും പിടിച്ചെടുത്തുവെന്ന് എന്‍ഐഎ അറിയിച്ചു. പ്രതിഫലം ലഭിച്ചുവെന്ന് കരുതുന്നവരുടെ വീടുകളില്‍ ആയിരുന്നു പരിശോധന.
നാവികസേനയുടെ തന്ത്രപ്രധാനമായ രേഖകള്‍ വിശാഖപട്ടണം കേന്ദ്രീകരിച്ച് പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചോര്‍ത്തിയെന്നാണ് കേസ്. കേസില്‍ പ്രധാന പ്രതികളായ രണ്ടു പാക്ക് പൗരന്മാരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സഹായികളായ ആകാശ് സോളങ്കി, മന്മോഹന് സുരേന്ദ്ര പാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: