കോട്ടയം: വയലിന്‍ വിസ്മയം ഗംഗ ശശിധരന് സംഗീതത്തിനുള്ള 2024-26 ലെ ഡോ.എം എസ്. സുബ്ബലക്ഷ്മി ഫെല്ലോഷിപ്പിന് (മൂന്ന് ലക്ഷം രൂപ ) നാമനിര്‍ദ്ദേശം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള ഏകയാളും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഗംഗയെന്ന മിടുക്കി.
സെപ്റ്റംബറില്‍ മുംബൈയിലെ ശ്രീ ഷണ്‍മുഖാനന്ദ ഓഡിറ്റോറിയത്തില്‍ വച്ച് ഫെല്ലോഷിപ്പ് സമ്മാനിക്കും. വയലിനില്‍ മായാജാലം തീര്‍ക്കുന്ന മലപ്പുറം സ്വദേശിയായ കൊച്ചു ബാലിക ചാനലുകളിലും കേരളത്തിലെ മിക്ക പ്രശസ്ത ക്ഷേത്രങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും താരമാണ്. അടുത്തിടെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഗംഗ അവതരിപ്പിച്ച വയലിന്‍ കച്ചേരി സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെക്കുന്നത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഗംഗ ആലാപനത്തിലും മിടുക്കിയാണ്. പ്രവാസിയായ കെഎം ശശിധരനാണ് പിതാവ്. അമ്മ കൃഷ്ണവേണി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മഹേശ്വര്‍ ആണ് സഹോദരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: