ധാക്ക ; ബംഗ്ലാദേശിലെ ഘാസിപൂർ കാളിയകൈർ ഉപസിലയിലെ ‘രാധാഗോവിന്ദ് ലോക്നാഥ് നാഥ് ക്ഷേത്രം തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ . സംഭവത്തിന് ശേഷം ഹിന്ദുക്കളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
ലെബു മിയാൻ എന്നയാളാണ് ക്ഷേത്രഭൂമി തൻ്റേതാണെന്ന് അവകാശപ്പെട്ട് കൂട്ടാളികളുമായി ക്ഷേത്രത്തിലെത്തിയത്. അവർ ക്ഷേത്രം പൊളിക്കാൻ തുടങ്ങിയതോടെ സംഭവം അറിഞ്ഞ പ്രദേശത്തെ ഇരുനൂറോളം ഹിന്ദു വിശ്വാസികളും വടികളുമായി എത്തി. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സമുദായത്തിലെ ആളുകൾ ധാക്ക-താംഗയിൽ ഹൈവേ ഉപരോധിച്ചു. കേസിൽ മുറാദ് ഹുസൈൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1972 മുതൽ ക്ഷേത്രം ഇവിടെ ഉണ്ടെന്ന് സഫിപൂർ ശ്മശാന ഗ്രൗണ്ടിന്റെയും രാധാ ഗോവിന്ദ് ലോക്നാഥ് നാഥ് ക്ഷേത്രത്തിന്റെയും ജോയിൻ്റ് കോ-ഓർഡിനേറ്റർ പറയുന്നു. വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്താൻ ലെബു മിയാൻ നേരത്തെ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: