നിസാമാബാദ്: ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്നത്തിന്റെ തുടക്കം.
ബുധനാഴ്ച നടന്ന നവിപേട്ട സ്വദേശിനിയായ യുവതിയുടെയും നന്ദിപേട്ട് സ്വദേശിയായ യുവാവിന്റെയും വിവാഹസത്കാര ചടങ്ങാണ് അടിപിടിയിൽ കലാശിച്ചത്. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കള്‍ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവർ തിരിച്ചും ശബ്ദമുയർത്തി സംസാരിച്ചു. തുടർന്ന് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലുമായി.
കയ്യിൽകിട്ടിയ പാത്രങ്ങളും കല്ലും വടിയും എടുത്ത് പരസ്പരം ആക്രമിച്ചതോടെ വിവാഹവേദി സംഘർഷഭരിതമായി. പാത്രങ്ങളും സാധനങ്ങളും കസേരയും എടുത്തെറിഞ്ഞു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഇരുവിഭാഗത്തിലെ ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 19പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
Wedding Chaos Over Mutton Curry Leaves 10 Injured, Police Called to Restore Order
A wedding in Navipet in Nizamabad took a violent turn on Wednesday, leaving 10 people injured after a dispute erupted over the serving of mutton curry. The clash occurred between guests from the… pic.twitter.com/wA5sEiQkjA
— Sudhakar Udumula (@sudhakarudumula) August 30, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: