തിരുവനന്തപുരം : വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണ കേസില്‍ തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അന്‍സിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു.പാസ്പോര്‍ട്ടിനായി വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് അന്‍സില്‍. ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു ഇയാള്‍.
എട്ടു പ്രതികളെ നേരത്തേ തുമ്പ പൊലിസ് അറസ്റ്റുചെയ്തിരുന്നു. 13 കേസുകളിലായാണിത്.
വ്യാജരേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും തയാറാക്കിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അന്‍സിലിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റ് മുന്നില്‍ കണ്ട് അന്‍സില്‍ ഒളിവില്‍ പോയിരുന്നു
തുമ്പ സ്റ്റേഷന് പരിധിയില്‍ അപേക്ഷിക്കപ്പെട്ട 20 ഓളം പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിച്ചതില്‍ 13 എണ്ണത്തിലും അന്‍സില്‍ അസീസ് ഇടപെട്ടതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: