ഇടുക്കി : തൊടുപുഴയില്‍ നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ കണ്ടെത്തി. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ കണ്ടെത്തിയത്.
പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ക്ക് 19, 21 വയസാണുളളത്. തിരുപ്പൂര്‍ തിരുമുരുകന്‍ പൂണ്ടിയിലുള്ള മിനറല്‍ വാട്ടര്‍ ബോട്ടിലിംഗ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍.
തൊടുപുഴ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
നാലുപേരെയും തൊടുപുഴ ശിശുക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആണ്‍കുട്ടികളുടെ പേരില്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന് കാട്ടി നല്കിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: