മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി.ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ഗൗതം അദാനിയുടെ ആസ്തി 11.6 ലക്ഷം കോടി കവിഞ്ഞു.
2024 ജൂലൈ 31 വരെ ഈ വർഷം ഇന്ത്യയിൽ ഓരോ 5 ദിവസവും ഒരു ശതകോടീശ്വരൻ ഉണ്ടായതായി ഹുറൂൺ ഇന്ത്യയുടെ പട്ടിക പറയുന്നു. 2024 ഓടെ ഇന്ത്യയിൽ സമ്പത്ത് സൃഷ്ടിക്കുന്നതിൽ 29 ശതമാനം വർധനയുണ്ടായപ്പോൾ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 334 ആയി. ഏഷ്യയുടെ തന്നെ സമ്പത്തുത്പാദന രംഗത്ത് ഇന്ത്യ അതിവേഗം വളരുകയാണെന്നും ഹുറൂൺ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു എന്നാൽ ചൈന ഇക്കാര്യത്തിൽ പിന്നിലാണ് . രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തുന്നത്.
പട്ടികയിൽ മുകേഷ് അംബാനി രണ്ടാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ സമ്പത്ത് 10.14 ലക്ഷം കോടി രൂപയാണ് . എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാറും കുടുംബവും 3.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനെയും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റോയുടെ (Zepto) സ്ഥാപകരിൽ ഒരാളായ 21 കാരൻ കൈവല്യ വൗഹ്രയാണ് പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: