ന്യൂദൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി എംപിയും സംസ്ഥാന ബിജെപി വൈസ് പ്രസിഡൻ്റുമായ സൗമിത്ര ഖാൻ. 2026ൽ മമത വീണ്ടും അധികാരത്തിൽ വന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിലിഗുരിയിലെ ചിക്കൻ നെക്ക് ഇടനാഴി’ മമത ബാനർജി തടഞ്ഞേക്കുമെന്ന് സൗമിത്ര ഖാൻ ആരോപിച്ചു.
മമത തന്റെ രാഷ്ട്രീയത്തിനായി തീവ്രവാദികളെയും ക്രിമിനലുകളെയും സംസ്ഥാനത്ത് ഉൾക്കൊള്ളാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ഇന്ത്യൻ സുപ്രീം കോടതികളോടും സർക്കാരിനോടും ജാഗ്രത പാലിക്കണമെന്ന് ഖാൻ അഭ്യർത്ഥിച്ചു.
ഇതിനു പുറമെ അയൽ സംസ്ഥാനമായ അസാമുമായി ബംഗാളിനെ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. അസം ഒരു വികസ്വര സംസ്ഥാനമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അധികാരത്തിലെത്തിയ ശേഷം, സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലി ലഭിച്ചു.
തൊഴിലവസരങ്ങൾ വർദ്ധിക്കുകയും വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. മറുവശത്ത് മമത ബാനർജി ബംഗാളിനെ തകർക്കുകയാണ്. അവൾക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് കരുതുന്നുവെന്നും ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: