ധാക്ക ; ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റ് രാജ്യത്തെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഖാലിദ് ഹുസൈൻ .
“ബംഗ്ലാദേശ് ഒരു മതേതര രാഷ്ട്രമാണ്, മതഭ്രാന്തില്ല. ബംഗ്ലാദേശി ഭരണഘടന വിവേചനമില്ലാതെ എല്ലാ മതവിശ്വാസങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് തുല്യ അവകാശങ്ങൾ നൽകുന്നു. ബംഗ്ലാദേശിലെ മതകാര്യ മന്ത്രാലയത്തിന് ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ക്രിസ്ത്യാനികൾക്കും ക്ഷേമ ട്രസ്റ്റുകളുണ്ട്. സാമുദായിക സൗഹാർദം ഉറപ്പാക്കാൻ ഞങ്ങൾ എല്ലാവരുമായും അടുത്ത ഏകോപനത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ശേഷം ഒരു ഹിന്ദു പോലും ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നിട്ടില്ല. ബംഗ്ലാദേശിൽ അവർ സുരക്ഷിതരാണെന്ന് ഇത് സൂചിപ്പിക്കുന്നു, ‘ – ഖാലിദ് ഹുസൈൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനക്കേസുകളുടെ വർദ്ധനവിനെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക്, “വിപ്ലവം” ഉണ്ടാകുമ്പോൾ അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നുവെന്നുമായിരുന്നു മന്ത്രി പറഞ്ഞു.
‘ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, അക്രമികൾ സജീവമാകുന്നു. ഇവർ കുറ്റവാളികളാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമാസക്തമായ കേസുകൾ ഇടയ്ക്കിട ചിതറിക്കിടക്കുന്ന സംഭവങ്ങൾ മാത്രമാണ് . അത്തരം വാർത്തകളും തെറ്റായ വിവരങ്ങളും പ്രചാരണത്തിന്റെ ഭാഗമായാണ് പ്രചരിപ്പിക്കുന്നതെന്നും ‘ ഖാലിദ് ഹുസൈൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: