ആലപ്പുഴ: ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കളെ മൂന്നു കിലോ കഞ്ചാവുമായി പിടികൂടി. എസ്എല്‍ പുരം എസ്എന്‍ കോളേജിന് മുന്നില്‍വെച്ചാണ് ഹരിപ്പാട് പോലിസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ് പ്രതികളായ കുമാരപുരം പീടികയില്‍ വീട്ടില്‍ ടോം (29), ചെറുതന മംഗലത്ത് വീട്ടില്‍ അഭിജിത്ത് (പെണ്ണ് വൈശാഖ്-35) എന്നിവരെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പോ
ലിസും കഞ്ചാവുമായി പിടികൂടിയത്.
റോഡു മാര്‍ഗ്ഗം വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നുവെന്ന് ജില്ലാ പോലിസ് മേധവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന്റെ നേതൃത്വത്തില്‍ സിഐ ബിജു എ.വി,എസ്ഐ അജിത്ത്, ജിഎസ്ഐ ജോസ്, എസ്സിപിഒമാരായ ജഗദിഷ്, ബോണിപയസ്, സിപിഒ സുജിത്ത് എന്നിവരാണ് പ്രതിയെ പിടികുടിയത്. ഇവര്‍ ഒഡിഷയില്‍ നേരിട്ട് പോയി കഞ്ചാവ് വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മൊത്ത കച്ചവടമാണ് നടത്തിയിരുന്നത്.
ഒരു വര്‍ഷമായി എറണാകുളത്ത് പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. ഒപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധനകള്‍ തുടരുമെന്നും കൂടുതല്‍ ലഹരി വില്‍പ്പനക്കാര്‍ പിടിയിലാകുമെന്നും നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: