തിരുവനന്തപുരം: ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ നിറസാന്നാധ്യമായി സക്ഷമ. കാഴ്ചയില്ലാത്തവരുടേയും അംഗപരിമിതരുടെയും മറ്റ് ഭിന്ന ശേഷിയുള്ളവരുടെയും വികാസത്തിനു വേïി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സക്ഷമ നേതൃത്വത്തില്‍ അറുപതോളം പേരാണ് ശോഭായാത്രയില്‍ പങ്കെടുത്തത്. അതില്‍ അഞ്ച് പേര് വീല്‍ചെയറിലിരുന്നാണ് ശോഭായാത്രയില്‍ പങ്കെടുത്തത്.
സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടരിമാരായ യു.സുരേഷ്കുമാര്‍,അനിത നായകം, സംസ്ഥാന സമിതിയംഗം സന്തോഷ്,ജില്ലാസെക്രട്ടറി അജികുമാര്‍, സംഘടനാ സെക്രട്ടറി ആര്.വിനോദ്കുമാര്‍, ജോയിന്റ്സെക്രട്ടറിമാരായ കൃഷ്ണകുമാര്‍,ഷിജി,ട്രഷറര്‍ മിനി തുടങ്ങയവര്‍ നേതൃത്വം നല്കി. ഭിന്നശേഷി കുട്ടികളും അവരുടെ മാതാപിതാക്കളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറോളെ പേര് ഘോഷയാത്രയില്‍ പങ്കാളികളായി. സക്ഷമ കലാഞ്ജലിയുടെ നേതൃത്വത്തില്‍ ഏഴോളം ഭിന്നശേഷി കലാകാരന്മാര് പങ്കെടുത്ത ശ്രീകൃഷ്ണ ഭക്തിഗാനമേള സംഘവും ശോഭായാത്രയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: