വാഷിംഗ്ട്ടണ് : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തില്‍ സുപ്രധാന നാഴികക്കല്ലായി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകളില്‍ സഹകരണത്തിനുള്ള പുതിയ വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കൂടിക്കാഴ്ച പ്രയോജനപ്പെട്ടു. ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള രണ്ട് നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു. കൂടിക്കാഴ്ചയില്‍ സംതൃപ്തി പ്രകടിപ്പിച്ചു, ‘യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനെ കാണാനും പരസ്പര താല്‍പ്പര്യമുള്ള പ്രധാന തന്ത്രപരമായ കാര്യങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കിടാനും സാധിച്ചതില്‍ സന്തോഷമുണ്ട്.’എക്സ്-ലെ ഒരു പോസ്റ്റില്‍, രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംഘടിപ്പിച്ച വട്ടമേശ ഉച്ചഭക്ഷണത്തില്‍ , യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ വളര്‍ച്ചയില്‍ അമേരിക്കന്‍ കമ്പനികളുടെ പങ്കും സിംഗ് ഊന്നിപ്പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: