ഹൈദരാബാദ്: നടന് നാഗാര്‍ജുനയുടെ 29.24 ഏക്കറില്‍ കിടക്കുന്ന കൂറ്റന്‍ കണ്വെന്ഷന് സെന്റര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനം. തമ്മികുണ്ഠ തടാകത്തിന്റെ തീരത്തുള്ള ഈ കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിച്ചപ്പോള്‍ തടാകതീരത്തെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ രണ്ട് ഏക്കറും സര്‍ക്കാര്‍ ഭൂമിയുടെ 1.12 ഏക്കറും കയ്യേറി എന്ന കാരണം പറഞ്ഞാണ് കോടികള്‍ വിലമതിക്കുന്ന കണ്വെന്ഷന് സെന്റര്‍ പൊളിച്ചത്.
ഹൈഡ്ര എന്ന് വിളിക്കപ്പെടുന്ന ഹൈദരാബാദ് ദുരന്ത നിവാരണ-സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതി(ഹൈഡ്ര) യെക്കൊണ്ടാണ് കണ്വെന്ഷന് സെന്റര്‍ പൊളിപ്പിച്ചതെങ്കിലും പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയാണെന്ന വാര്‍ത്ത പുറത്തുവന്നുകഴിഞ്ഞു. നീതി നടപ്പാക്കാനാണെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുന്നതെങ്കിലും നിയമപരമായി തെലുങ്കാന ഹൈക്കോടതി പൊളിച്ചു നീക്കുന്നതിനെതിരെ സ്റ്റേ നല്കിയ പ്രദേശമാണിത്. എന്‍-കണ്വെന്ഷന് സെന്റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നാണ് നാഗാര്‍ജുനയുടെ അവകാശവാദം.
നാഗാര്‍ജുന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിക്കാത്തതിലെ പക
നടന് നാഗാര്‍ജുന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഇതുവരെയും സന്ദര്‍ശിക്കാന്‍ പോകാത്തതിലെ പകയാണ് ഇപ്പോള്‍ കണ്വെന്ഷന് സെന്റര്‍ പൊളിച്ചുനീക്കിയതിന് പിന്നിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിആര്‍എസ് നേതാവായ ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാഗാര്‍ജുന അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അരക്കെട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയപ്പോഴായിരുന്നു നാഗാര്‍ജുന അന്ന് മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവുവിനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചത്. എന്നാല്‍ പുതുതായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും നാഗാര്‍ജുന രേവന്ത് റെഡ്ഡിയെ നേരില്‍ പോയി മുഖം കാട്ടിയിട്ടില്ല. അതുകൊണ്ടാണ് ഇത്രയും വലിയ താരമായിട്ടും നാഗാര്‍ജുനയുടെ കോടികള്‍ വിലമതിക്കുന്ന കണ്വെന്ഷന് സെന്റര്‍ പൊളിച്ചുനീക്കിയത്.
കണ്വെന്ഷന് സെന്ററിന് തൊട്ടുമുന്പിലുള്ള 100 അടി റോഡില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാലാണ് കണ്വെന്ഷന് സെന്റര്‍ പൊളിച്ചുനീക്കിയത് എന്നാണ് ഹൈഡ്ര അധികൃതരുടെ കാരണമായി പറയുന്നത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധമുള്ളതാണ് ഹൈഡ്ര എന്ന സമിതി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ വിജയലക്ഷ്മിയും ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയും കോണ്‍ഗ്രസ് നേതാക്കളാണ്. രേവന്ത് റെഡ്ഡിയുടെ പ്രത്യേക നിര്‍ദേശമില്ലാതെ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ വിജയലക്ഷ്മിയോ ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയോ ഇതിന് മുതിരില്ലെന്ന കാര്യം ഉറപ്പാണ്.
നാഗാര്‍ജുനയുടെ സമൂഹമാധ്യമപോസ്റ്റ് വൈറല്‍
Pained by the unlawful manner of demolition carried out in respect of N Convention, contrary to existing stay orders and Court cases.
I thought it fit to issue this statement to place on record certain facts for protecting my reputation and to indicate that we have not done any…— Nagarjuna Akkineni (@iamnagarjuna) August 24, 2024
എന്‍-കണ്വെന്ഷന് സെന്റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയായിരുന്നു ഹൈഡ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൈദരാബാദ് സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതിയുടെ ഈ നടപടി. കണ്വെന്ഷന് സെന്ററിന്റെ പ്രധാന ഹാള്‍ 27,000 ചതുരശ്ര അടിയുള്ളതാണ്. അതിന് തൊട്ട് 26000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഉണ്ടായിരുന്നു. രണ്ടും പൊളിച്ചുനീക്കി.
ഈ നടപടിക്കെതിരെ നാഗാര്‍ജുന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം വൈറലാണ്. കണ്വെന്ഷന് സെന്റര്‍ അനധികൃതമായി പൊളിച്ചുനീക്കിയതില്‍ അതീവ ദുഖമുണ്ടെന്നായിരുന്നു നാഗാര്‍ജുനയുടെ സന്ദേശം. കോടതി അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ ഈ കണ്വെന്ഷന് സെന്റര്‍ പൊളിച്ചുനീക്കിയേനെ എന്നും നാഗാര്‍ജുന സന്ദേശം പങ്കുവെച്ചിരുന്നു. ഹൈഡ്ര അധികൃതര്‍ രാവിലെ നേരത്തെ തന്നെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ഹാള്‍ പൊളിച്ചുനീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: