ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം. രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും രണ്ട് പോലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിഷിൻ ജില്ലയിലെ സ്സുർഖാബ് ചൗക്കിന് സമീപമുള്ള പ്രധാന മാർക്കറ്റിലാണ് സംഭവം. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പോലീസ് ഉദ്യോഗസ്ഥർക്കും പോസ്റ്റുകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതിനിടെയിലാണ് ഈ സ്ഫോടനം.
പരിക്കേറ്റവരെ ക്വറ്റ ട്രോമ സെൻ്ററിലേക്ക് മാറ്റി . അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ രണ്ട് പോലീസുകാരുടെയും നില അതീവഗുരുതരമാണെന്ന് പിഷിൻ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുജീബുർ റഹ്മാൻ പറഞ്ഞു. മോട്ടോർ സൈക്കിളിൽ സൂക്ഷിച്ചിരുന്നസ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് . അഞ്ച് വാഹനങ്ങളും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) ബോംബ് നിർവീര്യ സേനയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: