തൃശൂര്‍: ലോട്ടറി വില്‍പ്പനക്കാരിയായ വയോധികയുടെ പക്കലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്നു. തൃശൂര്‍ കുന്നംകുളത്താണ് ആരോഗ്യപരമായി ഏറെ അവശതയിലുളള വയോധികയുടെ ലോട്ടറികള്‍ കവര്‍ന്നത്.
നഗരസഭയ്ക്ക് സമീപമാണ് ഇവര്‍ ലോട്ടറി വില്പന നടത്തുന്നത്.കാണിപ്പയ്യൂര്‍ സ്വദേശിനി 60 വയസുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത്.ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സ്ഥിരമായി ലോട്ടറി വില്പന നടത്തുന്ന നഗരസഭയ്ക്ക് സമീപത്തെ വണ്‍വേയില്‍ ഇരിക്കുന്ന സമയത്ത് അജ്ഞാതന്‍ ബൈക്കില്‍ എത്തി.വയോധികയുടെ പക്കല്‍ നിന്ന് 51 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയ ഇയാള്‍ ഈ ലോട്ടറികള്‍ എടുത്ത ശേഷം പഴയ ടിക്കറ്റുകള്‍ പകരം നല്‍കിയിട്ട് കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: