ന്യൂദല്‍ഹി: സാമ്പത്തിക തിരിമറികള്‍ നടത്തുന്ന ഇന്ത്യയിലെ 17ഓളം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 400 ചൈനീസ് കമ്പനികളെ അടുത്ത് മൂന്ന് മാസങ്ങളില്‍ ഇന്ത്യ നീക്കം ചെയ്യും. ഇതില്‍ വായ്പാ ആപുകളും ഓണ്‍ലൈന്‍ റിക്രൂട്ട് മെന്റ് കമ്പനികളും ഉള്‍പ്പെടും. വായ്പയെുത്ത ആളുകളെ ഈ കമ്പനികള്‍ പീഡിപ്പിക്കുന്നതായും തെളിവുകളുണ്ട്. ദല്‍ഹി, ചെന്നൈ, മുംബൈ, ഉത്തര്‍പ്രദേശ്, ആന്ധ്ര, ബെംഗളൂരു എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
വായ്പകള്‍ നല്കുന്ന ചൈനീസ് ആപുകള്‍ വായ്പയെടുത്ത ആളെ ഇരയാക്കുന്ന രീതിയാണ് കൈക്കൊള്ളുന്നത്. തട്ടിപ്പ് നടത്തുന്നു എന്ന് മാത്രമല്ല, സാമ്പത്തിക നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. ഡിജിറ്റലായി വായ്പകള്‍ നല്കുന്ന കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ പരക്കെ ആശങ്ക ഉയരുകയാണ്. അതിനിടയിലാണ് ഇത്തരം ആപുകള്‍ പലതും ചൈനീസ് കോര്‍പറേറ്റ് കമ്പനികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രങ്ങള്‍ പയറ്റുന്ന ഈ കമ്പനികള്‍, വളരെ ഉയര്‍ന്ന പലിശ ഈടാക്കുന്നു എന്ന് മാത്രമല്ല, നീതിക്ക് നിരക്കാത്ത പീഡനങ്ങള്‍ വായ്പയെടുത്തവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ ചൈനീസ് കമ്പനികളെ നീക്കം ചെയ്ത് കഴിഞ്ഞാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനികളുടെ ലിസ്റ്റില്‍ നിയമസാധുതയുള്ള കമ്പനികളുടെ പട്ടികയില്‍ ഈ കമ്പനികള്‍ ഉണ്ടാവില്ല.
ഏകദേശം 700 ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് പറയുന്നു.
കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഈ നീക്കത്തിന് മുതിരുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ കാണിക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍പെട്ട 400 കമ്പനികള്‍ക്ക് രണ്ട് തവണ കൂടി നോട്ടീസ് നല്‍കും. ഇതിനോട് കൃത്യമായി പ്രതികരിച്ചില്ലെങ്കില്‍ ഈ കമ്പനികളെ നീക്കം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: