ന്യൂദല്‍ഹി: കപില്‍ സിബല്‍ എന്ന കോണ്‍ഗ്രസില്‍ നിന്നും ചാടി തൃണമൂല്‍ പക്ഷത്തില്‍ ചേര്‍ന്ന് രാജ്യസഭാ എംപിയായി മാറിയ അഭിഭാഷകനെതിരെ സൈബര്‍ ആക്രമണം വ്യാപകം. ബംഗാളില്‍ ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടര്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുകയാണ് കപില്‍ സിബല്‍.
കേവലം ഫീസ് ലഭിക്കാന്‍ മാതമാണ് അദ്ദേഹം പലപ്പോഴും രാജ്യതാല്പര്യങ്ങള് ക്ക് വിരുദ്ധമായ കേസുകള്‍ വാദിക്കുന്നത്. നേരത്തെ അയോധ്യകേസില്‍ രാമക്ഷേത്രം പണിയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ, യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് വേണ്ടിയും ഇദ്ദേഹം വാദിച്ചു. വന്‍തുകയാണ് കപില്‍ സിബല്‍ ഈ കേസില്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. ഇപ്പോഴിതാ അതിക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വേണ്ടിയല്ല, തെറ്റുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കൊടും കുറ്റവാളികളെ രക്ഷിയ്ക്കാന്‍ ഈ കേസ് ദുര്ബ്ബലമപ്പെടുത്തുകയാണ് കപില്‍ സിബല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: