കോഴിക്കോട്: വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് സമര്‍പ്പിച്ചു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ.് സേതുമാധവന് ഏറ്റുവാങ്ങി. സേവാഭാരതി പ്രവര്‍ത്തകര്‍ സമാജത്തിനുവേണ്ടി സമര്‍പ്പണ ജീവിതം നയിക്കുന്നവരാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
അവര്‍ സേവനമനസ്കരായി അണിനിരന്ന് സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിക്ക് ധനസഹായം സമര്‍പ്പിക്കുമ്പോള്‍ സ്വയംസേവകനെന്ന നിലയില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയില്‍ ഗോവ യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നീക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ കൂടി ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സേവനമനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കണം. സേവനം സഹജമാവണം, അത് ഔദാര്യമല്ല, കര്‍ത്തവ്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരസേവ ചെയ്യാനുള്ള സന്ദര്‍ഭമായി സേവനപ്രവര്‍ത്തനങ്ങളെ കാണണം. മറ്റൊരു ലോകത്തെ സ്വര്‍ഗത്തെ കുറിച്ചല്ല, നിലവിലെ ജിവിതത്തില്‍ എല്ലാവര്ക്കും സുഖമുണ്ടാവുന്ന തരത്തില്‍ ധാര്‍മികബോധത്തോടെ പ്രവര്‍ത്തിക്കണം. സഹജമായ ആത്മീയഭാവത്തില്‍ ദുരതംപേറുന്നവരെ സംരക്ഷിക്കുന്നതിനു പകരം അത് സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്ന തരത്തില്‍ സാമൂഹികാന്തരീക്ഷം രൂപപ്പെടുന്നു.
ഈ സാഹചര്യത്തില്‍ സഹജമായ സേവന മനോഭാവം സമൂഹത്തില്‍ പുനഃസൃഷ്ടിക്കണമെന്നും സേവാസന്ദേശത്തില് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. ബി. വേണു അധ്യക്ഷനായി. എം.സി. ഷാജകുമാര്‍, നിഷി രഞ്ജന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: