ധാക്ക : ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശ് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് . ഇസ്ലാമിക തീവ്രവാദ ഘടകങ്ങൾ കൊള്ളയും , കൊള്ളിവയ്പ്പും തുടരുകയാണ് . ഇപ്പോഴിതാ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിലുടനീളമുള്ള ഹിന്ദു അധ്യാപകരെയും പ്രൊഫസർമാരെയും രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തുകയാണിവർ . ഇതോടെ ഇടക്കാല ഗവൺമെൻ്റിന്റെ തലവൻ മുഹമ്മദ് യൂനുസ് ഹിന്ദു സമൂഹത്തെ സംരക്ഷിക്കുമെന്ന് നൽകിയ വാഗ്ദാനം പാഴ്വാക്കായതായി വ്യക്തമായിരിക്കുകയാണ്.
60 ഓളം ഹിന്ദു അധ്യാപകരും പ്രൊഫസർമാരും സർക്കാർ ഉദ്യോഗസ്ഥരും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ജോലിയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നാണ് റിപ്പോർട്ട് .ആഗസ്റ്റ് 20 ന്, ഇസ്കോൺ വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരാമൻ ദാസ്, പങ്ക് വച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ഹിന്ദു അധ്യാപകനായ ഗൗതം ചന്ദ്ര പാലിന്റെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടാൻ വ്യക്തമാക്കുന്നുണ്ട് . അസിംപൂർ ഗവൺമെൻ്റ് കോളേജിലെ പ്രശസ്ത കെമിസ്ട്രി അധ്യാപകനായ പാൽ, മാതൃകാപരമായ റെക്കോർഡ് ഉണ്ടായിരുന്നിട്ടും മുസ്ലീം വിദ്യാർത്ഥികളുടെ സമ്മർദ്ദത്തെ തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി.
അതുപോലെ, ഓഗസ്റ്റ് 19 ന്, ധാക്കയിലെ ഹോളി റെഡ് ക്രസൻ്റ് നഴ്സിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ സോണാലി റാണി ദാസിനെ സമാനമായ സാഹചര്യത്തിൽ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയിരുന്നു. ബംഗ്ലാദേശിലെ ഒരു ഹിന്ദു അധ്യാപികയെ മുസ്ലീം വിദ്യാർത്ഥികൾ ഓഫീസിൽ പൂട്ടിയിട്ട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ആഗസ്റ്റ് 18 ന്, ജെസ്സോർ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുള്ള ഹിന്ദു അധ്യാപിക ഖുക്കു റാണി ബിശ്വാസിനെ കൊണ്ടും രാജി വയ്പ്പിച്ചു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയും , ദ്രോഹിച്ചും ഹിന്ദുക്കളെ ബംഗ്ലാദേശിൽ നിന്നൊഴിവാക്കാനാണ് ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: