തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷയും 4, 60,000 രൂപ പിഴയും വിധിച്ചു. കൊല്ലം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന ഉണ്ണിക്കാണ് വധശിക്ഷ. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹന്റെതാണ് ഉത്തരവ്.
കേസിലെ മൂന്ന്, അഞ്ച്, ആറ് പ്രതികളായ കരിപ്പൂര്‍ മഞ്ച സ്വദേശി മഞ്ച കണ്ണന്‍ എന്ന കണ്ണന്‍, തൊളിക്കോട് മടത്തിങ്കള്‍ ഹൗസില്‍ താമസം രജിത്ത് ബാബു, വലിയമല ശാന്തി ഭവനില്‍ ശരത് കുമാര്‍ എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പിഴ തുകയില്‍ നിന്നും നാല് ലക്ഷം രൂപ മരിച്ച വിനോദിന്റെ മാതാവ് ശ്രീകുമാരി, സഹോദരന്‍മാരായ ബിജു, വിനീത് എന്നിവര്‍ക്ക് നല്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: