ന്യൂദല്‍ഹി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തം ഒരു ദശാബ്ദം പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി,പങ്കാളിത്തം ഒരു പുതിയ ശക്തിയും ഊര്‍ജ്ജവും കൈവരിച്ചു. പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. നമ്മുടെ ഉഭയകക്ഷി വ്യാപാരം സ്ഥിരമായ പുരോഗതി കൈവരിക്കുന്നതായി നാം നിരീക്ഷിച്ചു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം ഇപ്പോള്‍ ഇന്ത്യന്‍ രൂപയിലും മലേഷ്യന്‍ റിംഗിറ്റ്സിലും തീര്‍പ്പാക്കാം. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. പങ്കാളിത്തം ഒരു ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ഇന്ത്യയും മലേഷ്യയും നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യയില്‍ താമസിക്കുന്ന ഏകദേശം 3 മില്യണ്‍ ഇന്ത്യന്‍ പ്രവാസികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ജീവനുള്ള പാലമാണ്. ഇന്ത്യന്‍ സംഗീതവും ഭക്ഷണവും ഉത്സവങ്ങളും മുതല്‍ മലേഷ്യയിലെ ‘ടോറന് ഗേറ്റ്’വരെ നമ്മുടെ ആളുകള്‍ ഈ സൗഹൃദം നെഞ്ചേറ്റുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍, ആ ചരിത്ര നിമിഷത്തിന്റെ ആവേശം മലേഷ്യയിലും അനുഭവപ്പെട്ടു, പ്രധാനമന്ത്രി പറഞ്ഞു
തൊഴിലാളികളുടെ നിയമനം, തൊഴില്‍, പ്രവാസികളുടെ പുനരധിവാസം, ,ആയുര്‍വേദ മേഖലയിലെയും മറ്റു പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെയും സഹകരണം,ഡിജിറ്റല്‍ സാങ്കേതികവിദ്യ മേഖലയിലെ സഹകരണം,സംസ്കാരം, കല, പൈതൃകം എന്നീ മേഖലകളില്‍ സഹകരണം, പൊതുഭരണഭരണപരിഷ്കാര മേഖലയിലെ സഹകരണം , വിനോദസഞ്ചാരമേഖലയിലെ സഹകരണം തുടങ്ങിയ ധാരാണാ പത്രങ്ങള്‍ ഇന്ത്യ-മലേഷ്യ ബന്ധം സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതാണ്.
മലേഷ്യക്ക് 200,000 മെട്രിക് ടണ്‍ വെള്ള അരിയുടെ പ്രത്യേക വിഹിതം,മലേഷ്യന്‍ പൗരന്മാര്ക്ക് 100 അധിക സ്ലോട്ടുകള്‍, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തില്‍ മലേഷ്യ സ്ഥാപക അംഗമായി ചേരും, മലേഷ്യയിലെ തുങ്കു അബ്ദുള്‍ റഹ്മാന് സര്‍വകലാശാലയില്‍ ആയുര്‍വേദ ചെയര്‍ സ്ഥാപിക്കല്‍, മലേഷ്യയിലെ മലയ സര്‍വകലാശാലയില്‍ തിരുവള്ളുവര്‍ ചെയര്‍ ഓഫ് ഇന്ത്യന്‍ സ്റ്റഡീസ് സ്ഥാപിക്കല്‍, ഇന്ത്യ-മലേഷ്യ സ്റ്റാര്‍ട്ടപ്പ് സഖ്യത്തിനു കീഴില്‍ ഇരുരാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകള്‍ തമ്മിലുള്ള സഹകരണം, ഇന്ത്യ-മലേഷ്യ ഡിജിറ്റല്‍ സമിതി തുടങ്ങിയവയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: