തൃശൂർ: വയനാട് പ്രകൃതി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുമ്പോഴും, ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് ഇടത് സര്‍ക്കാര്‍ അനുമതി നല്കി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുലിക്കളിക്ക് അനുമതി നല്‍കിയത്. പുലിക്കളിയുടെ നാടായ തൃശൂരിന്റെ മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇത് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ഇതിനായി പുലിക്കളി നടത്താന്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുക നല്കി.
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നു വച്ച തൃശൂർ കോർപ്പറേഷന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങൾ ഉയർത്തിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്.
പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി ഉണ്ടാകുമെന്നും സർക്കാരിനയച്ച കത്തിൽ മേയർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: