ഷൈബി എ കെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ടൊന്നും വലിയ മാറ്റങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നില്ല…
നിയമനിര്‍മ്മാണം കൊണ്ട് വാഷ് റൂമും, ഭക്ഷണവും ഒക്കെ ഉറപ്പാക്കാന്‍ പറ്റും… അതില്‍ക്കൂടുതല്‍ ഒന്നുമില്ല..
ആരെ, ഏതു റോളില്‍, എത്ര ശമ്പളത്തിന് ജോലിക്കെടുക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ ഉണ്ടാക്കുന്നവരാണ്, സര്‍ക്കാരല്ല…
ആര്‍ക്ക് എന്ത് ഭക്ഷണം കൊടുക്കണമെന്ന് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ട്…
ഏതു സീന്‍ എത്ര പ്രാവശ്യം റീടേക്ക് എടുക്കണമെന്ന്, അല്ലെങ്കില്‍ വസ്ത്രത്തിന് എത്ര നീളം ഉണ്ടാവണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംവിധായനാണ്, സര്‍ക്കാരിനല്ല…
സിനിമ എന്നത് വളരെ വ്യത്യസ്തമാണ്… മറ്റു തൊഴിലിടങ്ങളെപ്പോലെ തുടര്‍ച്ചയുള്ള ജോലിയല്ല.. മൂന്നോ നാലോ മാസത്തേക്ക് കുറച്ചു പേര് ഒരുമിച്ചു ജോലി ചെയ്യുന്ന സംവിധാനമാണ്…
സ്ത്രീകള്‍ സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതികളാകുന്ന, തനിക്കു നേരെ ഉയരുന്ന കൈകള്‍ തട്ടിമാറ്റാനുള്ള തന്റേടം കാണിക്കാന്‍ തയ്യാറാവുന്നതുവരെ ഇതൊക്കെ തുടരും…
ഞങ്ങളൊക്കെ ഈ നാട്ടില്‍ പണിയെടുത്ത് മാന്യമായി ജീവിക്കുന്നത് നിയമത്തിന്റെ പിന്‍ബലത്തില്‍ മാത്രമല്ല…. നിയമം നിശ്ചയമായും സഹായകമാണ്… പക്ഷേ, ആദ്യം വേണ്ടത് ആര്‍ജ്ജവമാണ്…
മാറ്റമുണ്ടാകുന്നത്,
മാനം വിറ്റ കാശുകൊണ്ട് ജീവിക്കേണ്ടെന്ന് സ്ത്രീ കരുത്തുന്നിടത്താണ്…
കൂലിപ്പണി ചെയ്തു ജീവിച്ചാലും മാനം വിറ്റ് ജീവിക്കില്ല എന്ന് കരുതുന്ന സ്ത്രീകള്‍ ഉണ്ടാകുമ്പോഴാണ്…
തന്റെ നേരെ ഒരു കൈ നീണ്ടാല്‍ അതിനെ നിയമപരമായി നേരിടാന്‍ ആര്‍ജ്ജവമുള്ള സ്ത്രീകള്‍ ഉണ്ടാവുമ്പോഴാണ്…
നഷ്ടങ്ങള്‍ ഉണ്ടാകും തീര്‍ച്ചയായും…
അങ്ങനെ ഒരുപാട് സ്ത്രീകള്‍ സഹിച്ച നഷ്ടത്തിന്റെ ഫലമാണ് ഇന്നത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം..
മമ്മൂട്ടിയും, മോഹന്‍ലാലും, ഒക്കെയടങ്ങുന്ന സീനിയര്‍ സിറ്റിസന്‍സിനെ മാറ്റി നിര്‍ത്തിയാലും, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍, ആസിഫ് അലി, ഫഹദ് തുടങ്ങിയ എത്രയോ യുവ നടന്മാരുണ്ട് സിനിമാ മേഖലയില്‍… അവരുടെയൊക്കെ സെറ്റിലും സ്ത്രീകള്‍ക്ക് ഇതേ അനുഭവമാണോ ഉള്ളത് ?
ഒപ്പം തന്നെ, സുപ്രിയ, സാന്ദ്ര തുടങ്ങിയ എത്രയോ സ്ത്രീകളുണ്ട് നിര്‍മ്മാതാക്കളായി ?
സ്വന്തം ജോലിക്കാരെ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാത്തവരാണ് ഇവരൊക്കെയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്… മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്നുമാണ്… നിങ്ങള്‍ മാറാന്‍ ആഗ്രഹിക്കുമ്പോള്‍ ലോകം മുഴുവന്‍ പതിയെപ്പതിയെ നിങ്ങളുടെ ഒപ്പം ചേരും…
ഇപ്പോള്‍ വിവാഹിതയായി ജീവിക്കുന്ന ഒരു പ്രമുഖ നടി, മയക്കുമരുന്നടിച്ചു പൂര്‍ണ്ണ നഗ്നായി ഹോട്ടലിന്റെ വരാന്തയില്‍ക്കൂടി നടന്നിട്ട്, ഹോട്ടലുടമ പോലീസിന്റെ സഹായം തേടിയതറിയാം…
അതിജീവിതക്കു മുന്‍പും തട്ടിക്കൊണ്ടു പോകലും, പീഡനവുമൊക്കെ സിനിമാ മേഖലയില്‍ വളരെ സാധാരണമാണ്… പി ടി തോമസ് ഇടപെട്ടതുകൊണ്ട് അതിജീവിതയുടെ കാര്യം ലോകമറിഞ്ഞു എന്നേയുള്ളൂ..
സിനിമാലോകം എന്നത് ഗ്ലാമറിന്റെ ലോകമാണ്… അവിടെക്കിട്ടുന്ന പണം, പ്രശസ്തി അങ്ങനെ പലതും മറ്റൊരു മേഖലയിലും ഇല്ല…
കള്ളപ്പണം, ഡ്രഗ്സ്, വഞ്ചന, ചതി, കൂട്ടിക്കൊടുപ്പ് ഒക്കെ അതിന്റെ ഭാഗമാണ്…
ഓരോ കൊല്ലവും ഗ്യാരിജില് പുതിയ ബെന്‍സ് എത്തണമെങ്കില്‍ നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിച്ചാല്‍ സാധിക്കില്ല…
മഹാനടന്മാര് സഹിതം കൃത്യമായ നികുതി കൊടുക്കില്ല.. വിദേശത്താണ് ഇടപാടുകള്‍ കൂടുതലും… എല്ലാ വൃത്തികേടുകളുടെയും, നെറികേടുകളുടെയും വിളനിലങ്ങളാണ്… സമൂഹത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും നിലപാടില്ല… ഗുണ്ടാ സംഘങ്ങളെ പാലൂട്ടി വളര്‍ത്തി ഫാന്‍സ് അസോസിയേഷന് എന്ന പേരില്‍ കൊണ്ടുനടക്കും…
അതുകൊണ്ട്,
മാനം മര്യാദക്ക് ജോലി ചെയ്തു കാശുണ്ടാക്കി..
അതിലൊരു പങ്ക് ചുറ്റുമുള്ളവരുമായി പങ്കിട്ട്..
രാജ്യത്തെ നിയമം അനുസരിച്ച്
കൃത്യമായ നികുതി കൊടുത്ത്
സമൂഹത്തിലെ കാര്യങ്ങളില്‍ ഇടപെട്ട് ജീവിക്കുന്ന നമ്മളൊക്കെ എന്തിനാണ് ഇത്തരം കള്ളക്കൂട്ടങ്ങള്ക്കു വേണ്ടി വക്കാലത്തെടുക്കുന്നത് ? നമ്മുടെ സമയം പാഴാക്കുന്നത് ?
ഇവരെയൊക്കെ സംരക്ഷിക്കാന്‍ എന്തിനാണ് നിയമം ? ഇപ്പോള്‍ത്തന്നെ ഹേമാ കമ്മറ്റിക്ക് വേണ്ടി 2 ലക്ഷം ചെലവായി… എന്റെയും, നിങ്ങളുടെയും നികുതിപ്പണം ആണത്…
എന്റെ അഭിപ്രായത്തില്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മേല്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ വകുപ്പില്ല… അതിനു പരാതിക്കാരുണ്ടാകണം…
ഇക്കാര്യത്തില്‍ ആരുംതന്നെ പരാതിയുമായി വരില്ല..
ഒരു കേസും രെജിസ്റ്റര്‍ ചെയ്യപ്പെടില്ല..
സിനിമാ മേഖല ഇങ്ങനെയൊക്കെത്തന്നെ മുന്നോട്ട് പോകും…
പക്ഷേ, ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പലരുടെയും തലക്കുമീതെ ഡമോക്ലസ്സിന്റെ വാളുപോലെ എന്നും തൂങ്ങിക്കിടക്കും…
ഇത്രയും കാലം ഇടതുപക്ഷത്തെ താങ്ങി നടന്ന പലരുമിപ്പോള്‍ കളം മാറി ചവിട്ടിത്തുടങ്ങുന്നു…
മോദിക്ക് വേണ്ടി പരസ്യമായി സംസാരിക്കുന്നു…
അവരുടെ വായടക്കാന്‍, അവരെ ആജീവനാന്ത അടിമകളാക്കി തങ്ങളുടെ ജിഹ്വകളാക്കി ‘സാംസ്കാരിക നായകന്മാര്’ എന്ന ലേബലില്‍ അടിമപ്പണി എടുപ്പിക്കാന്‍ ഇടതു വലതു സര്‍ക്കാരിന് ഈ റിപ്പോര്‍ട്ടുകൊണ്ട് സാധിക്കും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: