കോട്ടയം: യുകെയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്സ് സോണിയയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു സമീപത്ത് നിന്നും.
കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനില്‍ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭര്‍ത്താവ് അനിലിനെ ഇന്ന് പുരയിടത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ ദുഃഖിതനായ അനില്‍ ജീവിതം അവസാനിപ്പിച്ചതായാണ് പ്രാഥമിക വിവരം.
അനില്‍ സോണിയയുടെ മരണത്തില്‍ കടുത്ത ദുഃഖിതനായിരുന്നു. സോണിയയുടെ ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അനിലിന്റെ മരണം
സംഭവിച്ചിരിക്കുന്നത്.
സോണിയ .റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു.കാലിലെ ഒരു സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പ് നാട്ടില്‍ പോയി മടങ്ങിയെത്തിയ ഉടനെ ആണ് ആകസ്മിക മരണം.വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
ലിയായും ലൂയിസും ആണ് മക്കൾ.
‘താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു അനിൽ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഇരുവരുടേടും മരണത്തെ തുടർന്ന് മക്കളായ ലിയ, ലൂയിസ് എന്നിവർ അനാഥരായി. മരണ വിവരം അറിഞ്ഞു അനിലിന്റെ ബന്ധുക്കളിൽ ചിലർ റെഡ്ഡിച്ചിൽ എത്തിയിട്ടുണ്ട്. മക്കൾ തത്കാലം ഇവരുടെ സംരക്ഷണയിൽ തുടരും. സംസ്കാരം പിന്നീട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: