ന്യൂദല്‍ഹി: ജപ്പാന് വിദേശകാര്യമന്ത്രി യോക്കോ കാമികാവയും പ്രതിരോധമന്ത്രി മിനോരു കിഹാരയുംപധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇന്ത്യജപ്പാന്‍ 2+2 വിദേശകാര്യപ്രതിരോധ മന്ത്രിതല യോഗത്തിന്റെ മൂന്നാംഘട്ടത്തിനായാണു ജപ്പാന് വിദേശകാര്യമന്ത്രി കാമികാവയും പ്രതിരോധമന്ത്രി കിഹാരയും ഇന്ത്യയിലെത്തിയത്.
ജപ്പാന് മന്ത്രിമാരെ സ്വാഗതംചെയ്ത പ്രധാനമന്ത്രി, വര്‍ധിച്ചുവരുന്ന സങ്കീര്‍ണമായ പ്രാദേശികആഗോള ക്രമത്തിന്റെ പശ്ചാത്തലത്തില്‍ 2+2 യോഗം നടത്തേണ്ടതിന്റെയും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ആഴത്തിലാക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിട്ടു.
ഇന്ത്യയും ജപ്പാനും പോലുള്ള വിശ്വസ്തരായ സുഹൃത്തുക്കള്‍ തമ്മിലുള്ള, വിശേഷിച്ചും നിര്‍ണായകമായ ധാതുക്കള്‍, സെമികണ്ടക്ടറുകള്‍, പ്രതിരോധ ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍, അടുത്ത സഹകരണത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി ഉള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി അവര്‍ വിലയിരുത്തി. പരസ്പരതാല്‍പ്പര്യമുള്ള പ്രാദേശികആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ കാഴ്ചപ്പാടുകള്‍ കൈമാറി.
ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യജപ്പാന്‍ പങ്കാളിത്തം വഹിക്കുന്ന നിര്‍ണായക പങ്ക് പ്രധാനമന്ത്രി എടുത്തുകാട്ടി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നല്‍ നല്കി. ഇരുപ്രധാനമന്ത്രിമാരുടെയും അടുത്ത ഉച്ചകോടിക്കായി ജപ്പാനിലേക്കുള്ള സമ്പന്നവും പ്രയോജനപ്രദവുമായ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: