കൊച്ചി: കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി.മോഹൻകുമാർ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മുൻ ആക്റ്റിങ് ചെയർപേഴ്സൺ കൂടിയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ അഭിഭാഷകനായ ജയേഷ് മോഹന്‍കുമാര്‍ മകനാണ്.
സംസ്കാരം തിങ്കൾ വൈകിട്ട് 3ന് രവിപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: