ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മാളികപ്പുറത്തിലെ ബാലതാരം ശ്രീപദ് യാൻ. ടിക്ടോക്കിൽ വൈറലായ വിഡിയോയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീപദ് വളരെ പെട്ടെന്നാണ് ആരാധകശ്രദ്ധ നേടിയത്. ‘ത, തവളയുടെ ത’, ‘കുമാരി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറത്തിലെ കഥാപാത്രമാണ് ശ്രീപദിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത് .കണ്ണൂർ പയ്യന്നൂർ അടുത്ത് പേരൂൽ സ്വദേശികളായ രജീഷ്, രസ്ന ദമ്പതികളുടെ മകനാണ് ശ്രീപദ് യാൻ.
മാളികപ്പുറത്തിൽ ഡയറക്ടർ പറഞ്ഞു കൊടുക്കാത്ത ചില എക്സ്പ്രഷനൊക്ക കയ്യിൽ നിന്നും ഇട്ടതാണെന്ന് ശ്രീപദ് പറയുന്നു. ‘കല്ലൂ, ഞാൻ കൊണ്ടുപോട്ടെ നിന്നെ ശബരിമലയ്ക്ക്’ എന്ന ഡയലോഗിലെ എക്സ്പ്രഷൻ ശ്രീപദ് തന്നെ ഇട്ടതായിരുന്നു. ‘തുളസി പി.പി. വരുന്നോ ശബരിമലയ്ക്ക്’ എന്ന ഡയലോഗിലെ ലാലേട്ടന്റെ സ്റ്റൈലും ശ്രീപദ് സ്വന്തമായി ചെയ്തതാണ്.
ശബരിമലയെക്കുറിച്ച് കേട്ടിട്ടുണ്ട് അവിടുത്തെ പ്രത്യേകതകളൊക്കെ അച്ഛനോടും മുത്തശ്ശിയോടും ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനു ശേഷമാണു മാളികപ്പുറം എന്ന സിനിമയിലേക്ക് വിളിച്ചത്.ശബരിമലയിൽ കയറാമല്ലോ എന്നാണു ആദ്യമായി മനസ്സിൽ തോന്നിയത്. നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്താണ് മലയ്ക്ക് പോയത്. സിനിമയിൽ അഭിനയിക്കുന്ന 52 ദിവസത്തോളം വ്രതത്തിലായിരുന്നു. ശരണം വിളിച്ചതും പേട്ട തുള്ളിയതും കാട്ടിലൂടെ ഉള്ള നടപ്പും മല കയറിയതുമൊക്കെ നല്ല അനുഭവമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: