പുതുക്കോട്ട ; ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്നറിഞ്ഞതിന് പിന്നാലെ ഗര്‍ഭഛിദ്രം നടത്തിയ യുവതി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ട തിരുമനഞ്ചേരിയിലെ പി.കലൈമണി എന്ന 31 കാരിയാണ് മരിച്ചത്. .
ജില്ലയിലെ പൊന്നമരാവതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്കാൻ സെൻ്ററാണ് പണം വാങ്ങി സ്കാൻ ചെയ്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത് .
പെൺകുഞ്ഞാണെന്ന് അറിഞ്ഞതിന് പിന്നാലെ നാല് മാസം ഗർഭിണിയായിരുന്ന കലൈമണി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് യുവതി മരണപ്പെട്ടത് . സ്കാനിംഗ് സെന്റർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സീൽ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: