തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡോഗ് സ്ക്വാഡിലെ ട്രാക്കര്‍ സാറ വിടവാങ്ങി.വൃക്ക രോഗങ്ങളെ തുടര്‍ന്നായിരുന്നു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സാറയുടെ മരണം. എട്ട് വയസായിരുന്നു.
പോത്തന്‍കോട് അയിരൂപ്പാറ രാധാകൃഷ്ണന് വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ നായയായിരുന്നു ഇത്. ഗ്വാളിയാറില്‍ ജനിച്ച സാറ ബിഎസ്എഫിലാണ് പരിശീലനം പൂര്‍ത്തിയാക്കി ഏഴ് വര്‍ഷം മുമ്പാണ് കേരളാ പൊലീസിന്റെ ഭാഗമായി വെഞ്ഞാറമ്മൂട് ഡോഗ് സ്ക്വാഡിലെത്തിയത്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ തകരാറിലെന്ന് കണ്ടെത്തി. ഇതിന്റെ ചികിത്സ നടക്കവെയായിരുന്നു മരണം.റാങ്ക് ഉണ്ടായിരുന്ന സമയത്ത് ഡിവൈഎസ്പിക്ക് തുല്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: