കൊച്ചി: പെഗാസസ് ഗ്ലോബല്‍ ലിമിറ്റഡ് സംഘടിപ്പിച്ച 22 ാമത് മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തില്‍ നിന്നുള്ള സിന്ദ പടമാടന്. കേരളത്തില്‍ നിന്നുള്ള ഹര്‍ഷ ഹരിദാസ് ഫസ്റ്റ് റണ്ണറപ്പും തമിഴ്നാടിന്റെ അനു സിങ് സെക്കന്‍ഡ് റണ്ണറപ്പുമായി. കോയമ്പത്തൂര്‍ ലെ മെറിഡിയനിലാണ് മത്സരം നടന്നത്.
വിജയിയെ മുന്‍ മിസ് സൗത്ത് ഇന്ത്യ വിജയി ഹര്‍ഷ ശ്രീകാന്തും ഫസ്റ്റ് റണ്ണറപ്പിനെ ഡോ. ലീമ റോസ് മാര്‍ട്ടിനും സെക്കന്‍ഡ് റണ്ണര്‍ അപ്പിനെ പെഗാസസ് എം.ഡി. ജെബിത അജിത്തും സുവര്‍ണ കിരീടങ്ങളണിയിച്ചു. മിസ് സൗത്ത് ഇന്ത്യ സ്ഥാപകനും പെഗാസസ് ചെയര്‍മാനുമായ അജിത് രവിയുടെ നേതൃത്വത്തിലാണ് ഫലപ്രഖ്യാപനം നടന്നത്. പ്രീതി പറക്കാട്ട് രൂപകല്പന ചെയ്ത ഒരു ഗ്രാം സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടങ്ങളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: