മസ്കറ്റ് : രാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഓഗസ്റ്റ് 13-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ‘452/2024’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് അനുസരിച്ച് 13 തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഒമാൻ 6 മാസത്തെ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാനം 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്. ഏതാനം തൊഴിൽ പദവികളിലേക്ക് ഒമാൻ പൗരന്മാരെ നിയമിക്കുന്നതിന് മുൻഗണന നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന 13 തൊഴിലുകളിലാണ് വിദേശ തൊഴിലാളികൾക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഒമാൻ താത്കാലിക വിലക്കേർപ്പെടുത്തുന്നത്:
കൺസ്ട്രക്ഷൻ വർക്കർ (ജനറൽ).
ക്ലീനിങ് വർക്കർ (ജനറൽ ബിൽഡിങ്സ്).
ലോഡിങ്, അൺലോഡിങ് വർക്കർ.
ബ്രിക്ക് ലേയർ.
സ്റ്റീൽ ഫിക്സർ.
ടെയ്ലർ (സ്ത്രീകളുടെ വസ്ത്രങ്ങൾ).
ടെയ്ലർ (പുരുഷന്മാരുടെ വസ്ത്രങ്ങൾ).
ഇലെക്ട്രിഷൻ (ജനറൽ ഇലെക്ട്രിക്കൽ ഇൻസ്റ്റലേഷൻസ്)
വെയ്റ്റർ.
പെയ്ന്റർ.
ഷെഫ് (ജനറൽ)
ഇലെക്ട്രിഷൻ (ഹോം ഇൻസ്റ്റലേഷൻസ്)
ബാർബർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: