ന്യൂദല്‍ഹി: ഭാരതത്തിന്റെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 08 വെള്ളിയാഴ്ച രാവിലെ 9.17ന് വിക്ഷേപിക്കും. നാളെ വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനം.
പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണം, ഗഗന്യാന് ദൗത്യ പിന്തുണ, സമുദ്രോപരിതല കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈര്‍പ്പം വിലയിരുത്തല്‍, ഹിമാലയന്‍ മേഖലയിലെ ക്രയോസ്ഫിയര്‍ പഠനം, വെള്ളപ്പൊക്കം കണ്ടെത്തല്‍, ഉള്‍നാടന്‍ ജലാശയങ്ങളുടെ നിരീക്ഷണം എന്നിവയാണ് ഉപഗ്രഹ ദൗത്യങ്ങള്‍.
ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് പേലോഡ്, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലക്റ്റോമെട്രി പേലോഡ്, യുവി ഡോസിമീറ്റര്‍ എന്നിങ്ങനെ മൂന്നു പേലോഡുകളാണ് ഉപഗ്രഹത്തില്‍. പകലും രാത്രിയും ചിത്രങ്ങളെടുക്കാന്‍ രൂപ കല്പന ചെയ്തതാണ് ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് ക്യാമറ. 37.4 ഡിഗ്രി ചെരിഞ്ഞ വൃത്താകൃതിയിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 475 കിലോമീറ്റര്‍ ഉയരത്തിലാണ് ഇഒഎസ് 08 പ്രവര്‍ത്തിക്കുക. ഒരു വര്‍ഷമാണ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: